” കൊറോണ ” കോവിഡ് 19 ; ജനതാ കര്ഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:
●” കൊറോണ ” വയറസ് രോഗം ലോകരാഷ്ട്രങ്ങളെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ മാർച്ച് 19 ൽ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങളുടെ രത്നചുരുക്കം ….
★ ലോക മഹായുദ്ധകാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി
കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചു ദിവസങ്ങൾ രാജ്യത്തിനു വേണ്ടി നൽകണം എന്ന അഭ്യര്ഥനയാണ് നടത്തിയത്.
★ ” ജനതാ കർഫ്യൂ ” …. മാർച്ച് -22 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വിട്ടിൽ നിന്ന് പുറത്തിറങ്ങരുത് ……
★ 65 വയസ്സിൽ കൂടുതലുള്ളവർ കുറച്ച് ദിവസങ്ങൾ സ്വന്തം വീട്ടിൽ തന്നെ തങ്ങണം ……
★ ആൾക്കൂട്ടത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കണം ….
★ കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുത് …..
★ സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം,മറ്റുള്ളവരുടെ ആരോഗ്യത്തെയും ശ്രദ്ധിക്കണം ….
★ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു….. ഒപ്പം ജനങ്ങളും അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കണം …..
★ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം ……
★ കേന്ദ്ര ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സാമ്പത്തിക കർമസേന രൂപീകരിച്ചു …. പ്രത്യേക സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കും ….
★ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങൾ കർശനമായി പാലിക്കണം …..
★ സർക്കാർ ഉദ്യോഗസ്ഥർ , മാധ്യമങ്ങൾ ഒഴികെ മറ്റെല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണം ……
★ എല്ലാവരും സാമൂഹിക അകലം പാലിക്കണം…….
★ എല്ലാവരും പൊതുപരിപാടികൾ പൂർണ്ണമായും ഉപേക്ഷിക്കുക ……
★ ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്താഗതി എല്ലാവരും മാറ്റണം ……..
★ കൊറോണയെ നേരിടാൻ ഓരോ പൗരന്മാരും ക്ഷമയും , നിശ്ചയദാർഢ്യവും കാണിക്കണം …..
★ ജനങ്ങൾ അത്യാവശ്യത്തിനു മാത്രം റോഡിലേക്ക് ഇറങ്ങുക …..
★ എല്ലാ യാത്രകളും മാറ്റിവയ്ക്കുക , വീട്ടിലിരുന്നു ജോലി ചെയ്യുക ……
★ ഓരോരുത്തരും സ്വയം രോഗബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം …..
★ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു…..
★ കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള മരുന്നോ , വാക്സിനോ ലോകത്ത് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല ….
★ എല്ലാവരും ഫോണിലൂടെ ഈ സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം ……
….. ജയ് ഹിന്ദ് ……