” കൊറോണ ” കോവിഡ് 19 പ്രതിരോധം ; ഇന്ന് മാർച്ച് 22 ഞായറാഴ്ച്ച. ജനതാ കർഫ്യൂ ആചരിക്കേണ്ട ദിനമാണ്…രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ: എല്ലാവരും റെഡിയല്ലേ …?

” കൊറോണ ” കോവിഡ് 19  പ്രതിരോധം  ; ഇന്ന്  മാർച്ച് 22  ഞായറാഴ്ച്ച. ജനതാ കർഫ്യൂ ആചരിക്കേണ്ട ദിനമാണ്…രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ: എല്ലാവരും റെഡിയല്ലേ …?

” കൊറോണ ” കോവിഡ് 19 പ്രതിരോധം ; ഇന്ന് മാർച്ച് 22 ഞായറാഴ്ച്ച. ജനതാ കർഫ്യൂ ആചരിക്കേണ്ട ദിനമാണ്…രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ: എല്ലാവരും റെഡിയല്ലേ …?

” കൊറോണ ” വയറസ് രോഗം ലോകരാഷ്‌ട്രങ്ങളെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരമാണ് ജനത കർഫ്യൂ.

★ ലോക മഹായുദ്ധകാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി
കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചു ദിവസങ്ങൾ രാജ്യത്തിനു വേണ്ടി നൽകണം എന്ന അഭ്യര്ഥനയാണ് ജനത കർഫ്യൂവിനോപ്പം നടത്തിയത്.

★ ” ജനതാ കർഫ്യൂ ” …. മാർച്ച് -22 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വിട്ടിൽ നിന്ന് പുറത്തിറങ്ങരുത് ……

★ ആൾക്കൂട്ടത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുന്നതിനു വേണ്ടിയാണിത്.

★ കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുത് …..

★ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു….. അതിനൊപ്പം ജനങ്ങളും അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കണം …..

★ സർക്കാർ ഉദ്യോഗസ്ഥർ , മാധ്യമങ്ങൾ ഒഴികെ മറ്റെല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണം ……

★നമ്മെ കൊറോണ ബാധിക്കില്ല എന്ന ചിന്താഗതി എല്ലാവരും മാറ്റണം ……..

★ ജനങ്ങൾ അത്യാവശ്യത്തിനു മാത്രം റോഡിലേക്ക് ഇറങ്ങുക …..

★ എല്ലാ യാത്രകളും മാറ്റിവയ്ക്കുക , വീട്ടിലിരുന്നു ജോലി ചെയ്യുക ……

★ ഓരോരുത്തരും സ്വയം രോഗബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം …..

★ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ഉറപ്പായും വിജയിക്കും….

ജനത കർഫ്യൂവിന്റെ ഭാഗമായി വൈകിട്ട് അഞ്ച് മണിക്ക് എല്ലാവരും അവരവരുടെ വീടിന്റെ ടെറസ്സിലോ ബാൽക്കണിയിലോ ഒന്നിച്ച് നിന്ന് തുടർച്ചയായി അഞ്ച് മിനിറ്റ് നേരത്തേയ്ക്ക് കൈ കൊട്ടുകയോ മണിയടിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യുക . ഇതിലൂടെ ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവരിൽ കൂടുതൽ ആത്‌മവിശ്വാസം വളർത്താനും അതുപോലെ അവർക്കൊരു അഭിനന്ദനവുമാകുമിത് .

ജനത കർഫ്യൂ വിജയിക്കട്ടെ…ആശംസകൾ…കലാധ്വനിന്യൂസ് & കലാധ്വനി മാസിക.

വാർത്തകൾ, ഫോട്ടോകൾ ,വീഡിയോ ക്ലിപ്സ്, എന്നിവ അയക്കാവുന്നതാണ്.mail Id: editorkaladwani@gmail.com