കൊറോണ പ്രതിരോധത്തിന്… കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ 8000 സൈനിക ഡോക്ടര്‍മാര്‍ തയാറെന്ന് ഇന്ത്യന്‍ സൈന്യം:

ഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തിന് 8000 ത്തില്‍ അധികം സൈനിക ഡോക്ടര്‍മാര്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സൈന്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ, വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി പ്രത്യേക ആശുപത്രികള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.

കൊറോണ കേസുകള്‍ക്കായി 28 ആശുപത്രികള്‍ ആണ് കര, നാവിക, വ്യോമസേന തയ്യാറാക്കിയിരിക്കുന്നത്. കരസേനയുടെ അഞ്ച് ആശുപത്രികളില്‍ കൊറോണ പരിശോധനാ സൗകര്യം ലഭ്യമാണ്. ആറ് ആശുപത്രികളില്‍ കൂടി ഉടന്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.