കൊറോണ മരണങ്ങള്‍ മൂടിവച്ച് മമതാ സര്‍ക്കാര്‍; പകപോക്കൽ രാഷ്ട്രീയം കളിച്ച് മമത:
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പരിശോധനകളുടെ കണക്കും മരണ നിരക്കിലെ അപാകതയും പുറത്തുകൊണ്ടുവന്ന ബിജെപി എം.പിക്കെതിരെ കേസ്സെടുത്ത് മമതാ സര്‍ക്കാര്‍. ബാന്‍കുര ലോകസഭാമണ്ഡലത്തിലെ എം.പിയും ബിജെപി നേതാവുമായ സുഭാസ് സര്‍ക്കാറിനെതിരെയാണ് രാഷ്ട്രീയ പകപോക്കലുമായി മമത രംഗത്തിറങ്ങി യിരിക്കുന്നത്.
ബാന്‍കുര മേഖലയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ രണ്ടുപേരുടെ മരണകാരണം കൊറോണയായിരുന്നിട്ടും സര്‍ക്കാര്‍ അത് മൂടിവെച്ചെന്നാണ് സുഭാസിന്റെ ആരോപണം. മാത്രമല്ല മൃതശരീരം യാതൊരു കൊറോണ പ്രോട്ടോക്കോളും പാലിക്കാതെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയുമാണ് ചെയതതെന്നും സുഭാസ് ചൂണ്ടിക്കാട്ടിയിരുന്നു. ബാന്‍കുര സമ്മിലാനി മെഡിക്കല്‍ കോളേജിലാണ് രണ്ടു പേരും മരണമടഞ്ഞത്. കൃത്യമായ കൊറോണ ലക്ഷണങ്ങളോടെയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണശേഷം ഡോക്ടര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം ഹൃദയാഘാതം എന്നാണ് എഴുതിയത്. മാത്രമല്ല മമതാ ബാനര്‍ജിയുടെ പ്രസ്താവനയിലും കൊറോണ സംബന്ധമായ എല്ലാ സൂചനകളും മൂടിവച്ചുവെന്നും സുഭാസ് ആരോപിച്ചു
.എന്നാൽ പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചെന്ന പേരിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 54-ാം വകുപ്പനുസരിച്ച് കേസ് എടുത്തത്.courtesy.. brave india