കൊല്ലം ജില്ലയിൽ നാളെ കെ എസ് യു:വിന്റെ വിഭ്യാഭ്യാസ ബന്ദ്:
പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്:
കൊല്ലം: നാളെ (20-07-2022) ജില്ലയിൽ കെ എസ് യുവിൻ്റെ വിഭ്യാഭ്യാസ ബന്ദ്. ആയുർ മാർത്തോമാ കോളേജിലേക്ക് കെ എസ് യു നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്.
നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിലേക്കും അക്രമത്തിലേക്കും കടന്നതോടെ പോലീസ് ഇടപെട്ടു.പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പോലീസിന് നേർക്ക് കരി ഓയിൽ ഒഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥിനികൾ പോലീസിൽ പരാതി നൽകി. kaladwani news