പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണ്ണർ – ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ എം.പി/ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. വൻ ജനാവലി സാക്ഷ്യം വഹിച്ച ചടങ്ങിൽ ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം… കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു – ബഹുമാനിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനായി.