ഏപ്രിൽ 22 നു മുമ്പ് ശ്രീലങ്കയിൽ ചാവേർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ട് നേരത്തെ തന്നെ ഇന്ത്യ നൽകിയിരുന്നെങ്കിലും അതിനനുസരിച്ചുള്ള മുൻകരുതൽ എടുക്കാൻ സാധിച്ചില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഹേ.”ത്വവീദ് ജമാ അത്” എന്ന സംഘടന ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്റലിജിൻസ് കണ്ടെത്തിയത്.