കൊളസ്ട്രോളും ആകുലതകളും

കൊളസ്ട്രോളും ആകുലതകളും

ഡോ : ടി . സുഗതൻ BHMS, PGCR
SH ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
മേലെ മുക്ക്, പോത്തൻകോട്
9544606151

 

ജീവിത ശൈലീ രോഗങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ആകുലതകളുമായി ഒട്ടേറേപ്പേർ നിരന്തരം മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഉയർന്ന കൊളസ്ട്രോൾ. പലരും സ്വയം തീർപ്പ് കൽപിച്ചു ചികിത്സ നടത്തി മുന്നോട്ടു പോകുന്നതും കാണാം.
ഒരിക്കൽ നടത്തിയ രക്ത പരിശോധനയിൽ ഉയർന്ന കൊളസ്ട്രോൾ നിരക്ക് കാണിച്ചാൽ താനൊരു കൊളസ്ട്രോൾ രോഗിയെന്ന ലേബൽ ചാർത്തി തുടർ പരിശോധനകൾ നടത്താതെ, ഡോക്ടറുടെ ഉപദേശം തേടാതെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി കഴിക്കുന്ന പലരെയും നേരിട്ടറിയാം.
കൊളസ്ട്രോൾ എന്നത് മനുഷ്യ ശരീരത്തിന്റെ സുഖമമായ പ്രവർത്തനത്തിന് അനിവാര്യ ഘടകമായ, ജീവനെ നിലനിറുത്താൻ അത്യാവശ്യം വേണ്ടതായ കൊഴുപ്പ് ആണ്. ഓരോ കോശത്തിന്റെയും നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം.
പ്രകൃതിയിൽ ഈ കൊഴുപ്പ് സ്വതന്ത്രമായി എവിടെയും ഇല്ല. മനുഷ്യൻ അടക്കമുള്ള ജന്തു ശരീരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യങ്ങളിൽ കൊളസ്ട്രോൾ ഇല്ല. മനുഷ്യന്റെയും ജന്തുക്കളുടെയും കരൾ ആണ് കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നത്. മാംസാഹാരം കഴിക്കുമ്പോൾ അവയിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ ലഭിക്കുന്നു. മാംസാഹാരം കഴിക്കാത്തവരുടെ കാര്യത്തിൽ ശരീരത്തിനു ആവശ്യമുള്ള മുഴുവൻ കൊളസ്ട്രോളും ശരീരം തന്നെ ഉൽപാദിപ്പിക്കും. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ ശരീരത്തിന് നിഷിദ്ധമായ ഒരു വസ്തുവല്ല. എന്നാൽ ഇത് അളവിൽ അധികമാകുന്നതോടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
പിത്താശയത്തിലേക്ക് പല അമ്ലങ്ങളുടെയും കോർട്ടിസോൺ തുടങ്ങിയ പല ഹോർമോണുകളുടെയും നിർമ്മാണത്തിനു കൊളസ്ട്രോൾ ഒഴിച്ചു കൂടാനാവാത്തതാണ്. കൊഴുപ്പ് വാഹികളായ പ്രോട്ടീനുകളുമായി ചേർന്നാണ് രക്തത്തിൽ കൊളസ്ട്രോൾ സഞ്ചരിക്കുന്നത്. ഈ പ്രോട്ടീനുകളെ ലിപ്പോ പ്രോട്ടീൻ എന്ന് വിളിക്കുന്നു.
ഇവയെ ഭാരവും വലിപ്പവും അനുസരിച്ചു മൂന്നായി തരം തിരിച്ചിരിക്കുന്നു.
1. ഉയർന്ന സാന്ദ്രത
2. കുറഞ്ഞ സാന്ദ്രത
3. ഏറ്റവും കുറഞ്ഞ സാന്ദ്രത
അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് രക്ത ധമനികളിൽ മാർഗ തടസം സൃഷ്ടിച്ചു ഹൃദ്രോഗത്തിനും ഹൃദയ സ്തംഭനത്തിനും സ്ട്രോക്കിനും വഴി തെളിക്കാം. രക്ത ധമനികളിൽ ബ്ലോക്കിനു കാരണമാകുന്ന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിന് ഗുണം ചെയ്യുന്നത്, ദോഷമായത് എന്നിങ്ങനെ രണ്ട് തരം കൊളസ്ട്രോളുണ്ട്. ദോഷകരമായ കൊളസ്ട്രോൾ ആണ് ബ്ലോക്കിനും ഹാർട്ട് അറ്റാക്കിനും കാരണമാവുന്നത്.
കൊളസ്ട്രോൾ ആയാലും മറ്റെന്ത് കൊഴുപ്പ് ആയാലും അവ രക്തത്തിൽ സ്വതന്ത്രമായി സഞ്ചരിക്കില്ല. കാരണം കൊഴുപ്പ് ജലത്തിൽ അലിയില്ല. രക്തം വാട്ടർ ബെയിസ് ആണല്ലോ. അതു കൊണ്ട് കൊളസ്ട്രോളിനെയും മറ്റ് കൊഴുപ്പുകളെയും ഒക്കെ കോശങ്ങളിലേക്ക് വഹിച്ചു കൊണ്ടു പോകുന്ന കേരിയർ ആണ് ലിപോ പ്രോട്ടീനുകൾ.
LDL എന്നാൽ ലിവറിൽ നിന്ന് കോശങ്ങളിലേക്ക് കൊളസ്ട്രോളും ട്രൈ ഗ്ലിസൈറൈഡും ഫോസ്ഫോ ലിപിഡ്സും വഹിച്ചു കൊണ്ടു പോകുന്നതും,
HDL എന്നാൽ കോശങ്ങളിൽ എത്തിച്ച് മിച്ചം വരുന്നത് വീണ്ടും ലിവറിൽ എത്തിക്കുന്നതുമായ ലിപോ പ്രോട്ടീനുകളാണ്. ഇതാണ് നല്ല കൊളസ്ട്രോൾ എന്നും ചീത്ത കൊളസ്ട്രോൾ എന്നും വിളിക്കപ്പെടുന്നത്.
സ്വാഭാവികമായ അവസ്ഥയിൽ രക്തത്തിലൂടെ ഒഴുകുന്ന ലിപോ പ്രോട്ടീനുകളിൽ നിന്ന് കൊളസ്ട്രോളോ ട്രൈ ഗ്ലിസറൈഡോ അടർന്ന് വീണ് ധമനിയിൽ കട്ട പിടിച്ച് ബ്ലോക്ക് ഉണ്ടാവുകയില്ല.
രക്തധമനിയുടെ ഭിത്തിയിൽ ഡാമേജ് ഉണ്ടാവുകയും അതിന്റെ ഫലമായി അവിടെ വീക്കം ഉണ്ടാവുകയും അപ്പോൾ കോശങ്ങൾക്ക് സംഭവിച്ച ക്ഷതം റിപ്പയർ ചെയ്യാൻ അവിടെ കൊളസ്ട്രോൾ അടക്കമുള്ള കോശ നിർമ്മാണ പദാർത്ഥങ്ങൾ സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ എവിടെ ക്ഷതം സംഭവിച്ചാലും നടക്കുന്ന ശാരീരിക പ്രവർത്തനമാണ്.
ഹൃദയ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം, ഹൈ ബ്ലഡ് പ്രഷർ, പ്രമേഹം, പുകവലി, സ്ട്രസ്സ് എന്നിവ മൂലം ധമനിയുടെ അന്തർ ഭിത്തിയിൽ ഉണ്ടാകുന്ന ഡാമേജ് ആണെന്നും അതിനാണ് ചികിത്സ വേണ്ടത് എന്നുമാണ്.
C₂₇H₄₆O ആണ് കൊളസ്ട്രോളിന്റെ തന്മാത്രാ സമവാക്യം. അതായത് ഒരു കൊളസ്ട്രോൾ തന്മാത്രയിൽ 27 കാർബണും 46 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. നാം കഴിക്കുന്ന ചോറിലെ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ ഉപയോഗിച്ച് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കും. അത് പോലെ തന്നെ നാം കഴിക്കുന്ന ചോറും മറ്റ് ആഹാര പദാർത്ഥങ്ങളും തന്നെയാണ് ശരീരത്തിൽ വെച്ച് ട്രൈഗ്ലിസറൈഡ് ആയി മാറുന്നതും. മൂന്ന് യൂനിറ്റ് ഫാറ്റി ആസിഡും ഒരു യൂനിറ്റ് ഗ്ലിസറോളും ചേർന്നതാണ് ട്രൈഗ്ലിസറൈഡ്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവയുടെ കൂടെ നൈട്രജനും ചേർന്നിട്ടാണ് പ്രോട്ടീൻ ഉണ്ടാകുന്നത്. ഇതൊക്കെ നമ്മുടെ ശരീരം നാം കഴിക്കുന്ന ഭക്ഷണം ഉപയോഗിച്ച് സ്വയം നിർമ്മിക്കുന്നുണ്ട്.
ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടിയാൽ ഹൃദയാഘാതം, സ്ട്രോക്ക്, ബിപി, വൃക്ക പരാജയം, ലൈംഗീക ശേഷിക്കുറവ് എന്നിവ ഉണ്ടാവാം.
ദിവസവും കഴിക്കുന്ന ആഹാരത്തിൽ 30 ശതമാനത്തിലധികം ഊർജം കൊഴുപ്പിൽ നിന്നു ലഭിക്കുന്നത് ഹൃദ്രോഗത്തിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും ഇടയാക്കാം. ഇത് ധമനികളിൽ പ്ലാക്ക് കൂട്ടുകയും രക്ത ചംക്രമണം തകരാറിലാക്കുകയും ചെയ്യും. അതിനാൽ കൊളസ്ട്രോൾ ഉള്ളവർ കൊഴുപ്പിന്റെ ഉപയോഗം ദിവസം 20 ഗ്രാമിൽ താഴെയായി ചുരുക്കേണ്ടതാണ്.
മാംസാഹാരത്തിലും പാൽ ഉത്പന്നങ്ങളിലും കൊളസ്ട്രോൾ ധാരാളമുണ്ട്. പൂരിത കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങളും ഹൃദ്രോഗത്തിലേക്ക് നയിക്കും. വെണ്ണയും നെയ്യും കുറയ്ക്കുന്നതിനൊപ്പം എണ്ണയിൽ വറുത്ത പലഹാരങ്ങൾ, വനസ്പതി, കട്ടൻ ചായ, കാപ്പി, കോളകൾ, മധുര പലഹാരങ്ങൾ എന്നിവയുടെ അളവും നിയന്ത്രിക്കേണ്ടതുണ്ട്.
കാപ്പിയിലും ചായയിലുമുള്ള കഫീൻ ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. ഒരു കപ്പ് ഇൻസ്റ്റന്റ് കാപ്പിയിൽ 70 മില്ലി ഗ്രാം, ചായയിൽ 50 മില്ലിഗ്രാം, കോളയിൽ 30-60 മില്ലിഗ്രാം എന്നിങ്ങനെയാണ് കഫീന്റെ അളവ്. അതിനാൽ ചായയും കാപ്പിയും ദിവസവും രണ്ടു കപ്പിൽ കൂടുതൽ വേണ്ട.
മദ്യത്തിൽ വെറും ഊർജം മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ ശരീരത്തിലെത്തിയാൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഭാരം കൂട്ടുകയും ചെയ്യും. രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിക്കാനും ഇതു കാരണമാകുന്നു. വിസ്കി, ബ്രാൻഡി, റം, ബിയർ വൈൻ എന്നിവയിലടങ്ങിയിരിക്കുന്ന ഈഥൈൽ ആൽക്കഹോൾ രക്തസമ്മർദം ഉയർത്തുകയും അമിതോപയോഗം ഹൃദയ പേശികളെ തളർത്തുകയും ചെയ്യുന്നു.
കൂടുതൽ അളവിൽ ഉപ്പു ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നന്നല്ല. ഒരു ദിവസത്തെ ഉപ്പിന്റെ ഉപയോഗം അഞ്ചു ഗ്രാമിൽ കൂടരുത്. പകരം വെളുത്തുള്ളി, നാരുകളടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ദിവസേന 50 ഗ്രാം എങ്കിലും നാരുകളടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധ വേണം. തവിടു കളയാത്ത ധാന്യങ്ങൾ, ഓട്ട്സ്, ബീൻസ് എന്നിവയും നല്ലതാണ്.
കപ്പലണ്ടി, ബദാം, കശുവണ്ടി പരിപ്പ് എന്നിവ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എൽ.) അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ കൊഴുപ്പ് നിലനിർത്തുന്നതിനും സഹായിക്കും.
അമിത കൊളസ്ട്രോൾ കാരണങ്ങൾ :
ഭക്ഷണത്തിലെ താളപ്പിഴകൾ ബീഫ് പോർക്ക് ചിക്കൻ മുട്ട പാൽ ഇവയുടെ അമിതമായ ഉപയോഗം.
വ്യായാമമില്ലായ്ക, പൊണ്ണത്തടി, അമിതമായ മദ്യാസക്തി,പുകവലി, പാരമ്പര്യമായി ഹൃദ്രോഗ സാധ്യത
ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പങ്കും ചെറുതല്ല. ശരീര ഭാരവും കൊളസ്ട്രോളും നിയന്ത്രിച്ചു നിർത്താനും ഇത് ഉപകരിക്കും. അതിനാൽ ദിവസവും 30 മിനിട്ടെങ്കിലും നിർബന്ധമായും വ്യായാമത്തിനായി നീക്കി വയ്ക്കണം. നീന്തൽ, നടത്തം, ഓട്ടം, ജോഗിംഗ്, സൈക്കിൾ സവാരി, എന്നിവയെല്ലാം നല്ല വ്യായാമങ്ങളാണ്.
ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോൾ നിയന്ത്രിക്കുകയും വേണം.
കൊളസ്ട്രോൾ തിരിച്ചറിയാനുള്ള ഏക മാർഗം രക്ത പരിശോധനയാണ്. രക്ത പരിശോധന 20 വയസിനു ശേഷം ഓരോ 5 വർഷ കാലയളവിൽ കൃത്യമായ ഇടവേളകളിൽ കൊളസ്ട്രോൾ പരിശോധിക്കുകയും ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം മരുന്നു കഴിക്കുകയും വേണം.
കൊളസ്ട്രോൾ നിയന്ത്രിച്ചു നിറുത്താൻ ഫലപ്രദവും, ശാശ്വതവും, പാർശ്വ ഫലങ്ങൾ ഇല്ലാത്തതുമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചു തുടങ്ങുക. ചികിത്സയിൽ രോഗിയുടെ മാനസിക-ശാരീരിക അവസ്ഥയുടെ ശരിയായ അവലോകനം പ്രധാനമാണ്.
ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികൾക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളിൽ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവർത്തനത്തിലും അളവിലും നൽകുകയാണ്. പരിസര മലിനീകരണം, ശുചിത്വമില്ലായ്മ, കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം മുതലായവ മൂലം ശരീരത്തിനുണ്ടാകുന്ന പ്രത്യേകതകൾ, രോഗാവസ്ഥയോടുള്ള രോഗിയുടെ പ്രതികരണം ഇവയൊക്കെ ഓരോ രോഗികളിലും വ്യത്യസ്ത രീതികളിലാണ് പ്രത്യക്ഷപ്പെടുക. അതു കൊണ്ട് തന്നെ ഓരോ രോഗിയുടെയും മാനസിക- ശാരീരിക ലക്ഷണങ്ങളും പ്രത്യേകതകളും കണക്കിലെടുത്ത് യോജിച്ച ഒരു ഔഷധം തിരഞ്ഞെടുത്തു വേണം ചികിത്സ നടത്താൻ. അതിനാൽ സ്വയം ചികിത്സ നന്നല്ല. ഹോമിയോ മരുന്നുകൾ പൂർണ്ണമായും ഫലവത്താണ് എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്.
മറ്റ് രോഗങ്ങളെ പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗ ലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകൾ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തിൽ ശരിയായ ആവർത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം. ഹോമിയോപ്പതി ചികിത്സയിലും ആഹാര നിയന്ത്രണം അനിവാര്യം. രോഗിയുടെ രോഗ പ്രതിരോധ ശേഷിയെ വീണ്ടെടുത്തു രോഗ വിമുക്തി നൽകുകയാണിവിടെ.
സാധാരണ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഹോമിയോ മരുന്നുകൾ :
Berberis vulgaris
Cholesterinum
Chelidonium
Crateagus oxyacantha
Glycyrrhiza
Phosphorus
Psorinum
Nux vom മുതലായവയാണ്.