ചാണ്ഡീഗഡ്: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പാകിസ്ഥാനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. റാഫേല്‍ ഏറ്റുവാങ്ങി ആയുധ പൂജ നടത്തിയതിനെതിരെ കോണ്‍ഗ്രസുകാരുടെ വിമര്‍ശനത്തെ എടുത്തു പറഞ്ഞാണ് രാജ്‌നാഥ് സിങ് ഇങ്ങനെ പറഞ്ഞത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
റാഫേല്‍ ഇവിടെ എത്തുന്നതില്‍ സ്വാഗതം ചെയ്യാനല്ല അവര്‍ തുനിഞ്ഞത്. ആയുധ പൂജയ്ക്ക് ശേഷം റാഫേലില്‍ ഓം എന്നെഴുതിയതും രക്ഷാബന്ധന്‍ കെട്ടിയതുമാണ് വിവാദം. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന് ദോഷം വരുത്തുന്നതാണെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇത്തരം പ്രസ്താവനകള്‍ പാകിസ്ഥാനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ യുദ്ധവിമാനം നമ്മുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ബലാകോട്ടിലെ ആക്രമണങ്ങള്‍ക്കായി പാകിസ്ഥാന്‍ വരെ പോകേണ്ടി വരില്ല. ഇന്ത്യയില്‍ ഇരുന്നു തന്നെ തീവ്രവാദ ക്യാമ്പുകള്‍ നമുക്ക് തകര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് മനോഹര്‍ ലാല്‍ ഖട്ടര്‍ വളരെ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയും വ്യത്യസ്തമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ റാലിയില്‍ പങ്കെടുത്തിരുന്നു.coyrtesy..Janam: