കോന്നി : ഇന്ത്യ മുഴുവൻ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ വികസനകുതിപ്പിൽ മുന്നേറുമ്പോൾ കേരളം അതിനൊരു അപവാദമായി മാറുകയാണെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി എംപി. കേരളത്തിലെ വികസനമുരടിപ്പിന് കാരണം മാറിമാറി ഭരിച്ച ഇടത് വലത് സർക്കാരുകളുടെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിൽ അനന്തസാധ്യതകളുള്ള കോന്നിയിൽ കാലാകാലങ്ങളായി ഭരിച്ചവർ തീർത്തും ജനവഞ്ചനയാണ് പൊതുസമൂഹത്തോട് ചെയ്തത്. അത്കൊണ്ട് കോന്നിയുടെ യഥാർത്ഥ വികസനത്തിന് സാക്ഷ്യം വഹിക്കാൻ സുരേന്ദ്രന്റെ വിജയം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ അടക്കമുള്ള നേതാക്കളും കെ സുരേന്ദ്രന് വോട്ടഭ്യർത്ഥിച്ച് ഇന്ന് മണ്ഡലത്തിലെത്തി.courtesy ..Janam: