‘കോഴിക്കോട് കടപ്പുറത്ത് ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികൾ’ എന്ന് കെ .സുരേന്ദ്രൻ:
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കടപ്പുറത്ത് പന്തല്‍ കെട്ടാനോ സമരം ചെയ്യാനോ കോര്‍പറേഷന്റെ അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന് പൊലീസോ കോര്‍പറേഷനോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.
താന്‍ അന്വേഷിച്ചപ്പോള്‍ ഇവിടെ സമരം നടത്തുന്നതിന് അനുമതി ഇല്ലെന്നാണ് അറിഞ്ഞത്. ഷാഹീന്‍ബാഗ് സ്ക്വയര്‍ എന്നൊക്കെ പറഞ്ഞ് കടപ്പുറത്ത് വിഷലിപ്തമായ മുദ്രാവാക്യം വിളികളാണ്. കടപ്പുറത്ത് സ്തൂപങ്ങള്‍ കെട്ടിയും സ്മാരകങ്ങള്‍ കെട്ടിയും അനുമതിയൊന്നുമില്ലാതെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാട്ടില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്താനും നാടിനെ വിഘടിപ്പിക്കാനും ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാനുമായി ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്യുന്ന രാജ്യദ്രോഹികളെ എന്താണ് മുഖ്യമന്ത്രി നിലക്ക് നിര്‍ത്താത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.