കോഴിക്കോട് ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകള്‍ കണ്ടെത്തി: ഒപ്പം വെടിവെപ്പു പരിശീലനം നടത്തിയതിന്റെ തെളിവുകളും:

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. അതോടൊപ്പം ഈ പറമ്പില്‍ വെടിവെപ്പു പരിശീലനം നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. വെടിയുണ്ട സൂക്ഷിച്ചിരുന്ന ബോക്സില്‍ നിന്നും ഒരു വെടിയുണ്ട കാണാതായിട്ടുമുണ്ട്.

പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്സില്‍നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. 266 വെടിയുണ്ടകള്‍ എങ്ങനെയാണ് ഉപേക്ഷിച്ചത് എന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട് നെല്ലിക്കോട്ടുകാര്‍.

180 മീറ്റര്‍വരെ റേഞ്ചുള്ള .22 തോക്കിന്റെതാണ് വെടിയുണ്ടായെന്നു സ്ഥിരീകരണമുണ്ട് .സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ പിടികൂടുന്നത്.തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകള്‍ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന്, സിറ്റി പോലീസ് മേധാവി എ. അക്ബര്‍ പറഞ്ഞു.

COURTESY..