കോൺഗ്രസിന്റെ കൈ വിട്ട് ; താമരയെ പുണർന്ന് അനിൽ ആന്റണി ദേശീയതയിലേയ്ക്ക് :

കോൺഗ്രസിന്റെ കൈ വിട്ട് ; താമരയെ പുണർന്ന് അനിൽ ആന്റണി ദേശീയതയിലേയ്ക്ക് :

കോൺഗ്രസിന്റെ കൈ വിട്ട് ; താമരയെ പുണർന്ന് അനിൽ ആന്റണി ദേശീയതയിലേയ്ക്ക് :

അനിൽ ആന്റണി ബിജെപിയിൽ ചേർന്നിരിക്കുന്നു. കോൺഗ്രസിന്റെ കൈ വിട്ട് താമരയെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ച് അനിൽ ആന്റണി ദേശീയതയിലേയ്ക്ക് ചേക്കേറിയിരിക്കുന്നു. കോൺഗ്രസ്സ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. കോൺഗ്രസ് നേതൃത്വത്തിനോ ,സ്വയം നേതാവായി അവരോധിച്ചിരിക്കുന്ന രാഹുലിനോ രാജ്യസ്നേഹമെന്നൊന്നില്ല . അതുകൊണ്ടു തന്നെ തനിക്കവരോട് ചേർന്ന് പോകാനാവില്ലന്നും അനിൽ ആന്റണി വെളിപ്പെടുത്തുന്നു. ബിബിസി വിഷയത്തിലും, അമേരിക്കയിലും ബ്രിട്ടനിലും പോയി രാഹുൽ നടത്തിയ രാജ്യ വിരുദ്ധ പരാമർശങ്ങളും, നിലപാടുകളും ഏതൊരു രാജ്യ സ്നേഹിയും ഇഷ്ടപ്പെടില്ല.അനിൽ അത് തുറന്നു പറഞ്ഞതോടെ അദ്ദേഹം കോൺഗ്രസിന്റെ കണ്ണിലെ കരടായിമാറിയിരുന്നു .രാഹുലിന്റെ രാജ്യ വിരുദ്ധത രാജ്യമാകെ ചർച്ചയായതുമാണ്.

ഒരു കുടുംബത്തെ താങ്ങി നിറുത്തു കയെന്നതാണ് കോൺഗ്രസ്സു കാരുടെ ലക്ഷ്യമായി കാണുന്നത്. ഏതു മാർഗ്ഗത്തിലൂടെയും അധികാരത്തിലെത്തണം.അതിനു ഏതു രാജ്യ വിരുദ്ധരുമായോ,തീവ്രവാദികളുമായോ  കൂട്ട് കൂടാൻ തയാറായുള്ള കോൺഗ്രസ്സ് നിലപാടിനോട് ഒത്തുപോകാനാകില്ല. മറ്റൊരു വശത്ത് മോദി എന്ന് പേരുള്ളവരെ എല്ലാം കള്ളൻമ്മാരായി ചിത്രീകരിച്ച് പരിഹസിക്കുമ്പോൾ, മറ്റൊരു മത അല്ലെങ്കിൽ സമുദായത്തിന്റെ പേര് ചേർത്താണ് രാഹുൽ…രാഹുൽ ഗാന്ധി എന്ന് പറഞ്ഞു നടക്കുന്നത്.ഗാന്ധി കുടുംബത്തിലെ ആരുമല്ല രാഹുലും കുടുമ്പവും.. എങ്കിലും ഗാന്ധി എന്ന വാൽപേര് ഉപയോഗിച്ച് കൊണ്ടാണ് ഇവരൊക്കെ ഇതുവരെ ജനങ്ങളെ കബളിപ്പിച്ച് വന്നിരുന്നത്.അതിനാൽ തന്നെ ഇതിനു പിന്നിലെ സത്യമെന്തന്നറിയാത്ത ജനം ഇതുവരെയും കോൺഗ്രസ്സിന് … അറിഞ്ഞോ അറിയാതെയോ വോട്ടു ചെയ്തു ജയിപ്പിച്ചു കൊണ്ടിരുന്നു.


ഇപ്പോൾ കാലം മാറി..കഥ മാറി . നരേന്ദ്ര മോദിയെന്നൊരു രാജ്യസ്നേഹി രാജ്യത്തെ അത്യുന്നതങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തി ലോക മേധാവിത്വത്തിലേക്ക് കടന്നെത്തുന്നത് ഇക്കൂട്ടർക്കിഷ്ടപ്പെടുന്നില്ല.ഇവിടെയാണ്‌ അനിലിന്റെ വാക്കുകൾക്ക്  പ്രസക്തിയേറു ന്നത്. ഭഗവത് ഗീത ഉദ്ധരിച്ച് കൊണ്ടുള്ള അനിലിന്റെ നിലപാട് എന്തുകൊണ്ടും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. താൻ കോൺഗ്രസ്സിനെ വഞ്ചിച്ചിട്ടില്ലെന്നു പറഞ്ഞ അനിൽ കൃത്യമായും പറഞ്ഞു.. കോൺഗ്രസ്സാണിപ്പോൾ രാജ്യത്തെ വഞ്ചിച്ച് കൊണ്ടിരിക്കുന്നതെന്ന്‌ .! അതിന്റെ നേർ സാക്ഷ്യമാ ണിപ്പോൾ രാജ്യവിരുദ്ധതയായി പുറത്തു വരുന്നത്.അത് കണ്ടു നിൽക്കാവുന്നതല്ലെന്നു അനിൽ ആന്റണി തുറന്നടിക്കുക യാണുണ്ടായത്.

HIRING NEWS ANCHORS FOR VARKALA..Tvpm.


ധർമോ ..രക്ഷതി ..രക്ഷത : ഇതാണ്‌ തന്റെ വിശ്വാസം എന്ന് പറയുന്നതിനോട് ചേർത്താണ് .. രാഷ്ട്ര നിർമ്മാണത്തിനും ദേശീയതയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ദർശനങ്ങൾ സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടത്, തന്റെയും അതോടൊപ്പം എല്ലാ യുവജനതയുടെയും ഇന്നത്തെ കർത്തവ്യവും ഉത്തരവാദിത്വവും ആണെന്നും അതുകൊണ്ടു തന്നെ മുഴുവൻ ഭാരതീയരും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ..എല്ലാവരും ഇതേവികാരം പങ്കുവെക്കണമെന്നും ആ ദൗത്യത്തിൽ സർവരും പങ്കാളിയാകണമെന്നുമാണ്‌ അർദ്ധശങ്കക്കിടയില്ലാത്തവിധം അനിൽ വക്തമാക്കിയത്.അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണ ഗതികൾ ഫലപ്രദമായി നിറവേറ്റാനുള്ള ദൗത്യത്തിൽ എല്ലാവിധ ശ്രമങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അനിൽ വ്യക്തമാക്കി.ബിജെപി യുടെ 44 ..ആം സ്ഥാപക ദിനത്തിൽ തന്നെ  തനിക്ക് അതിനവസരം നൽകിയതിൽ ബിജെപി നേതൃത്വത്തിനും അനിൽ നന്ദി പറഞ്ഞു. ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്…for news whatsapp on 9037259950.