ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തോടെ കോൺഗ്രസ് ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് തന്നെ ഏതാണ്ട് ഇല്ലാതായിരിക്കുന്ന അവസ്ഥയിലാണ് . തുടർന്നുണ്ടായ രാഹുൽ ഗാന്ധിയുടെ രാജിയോടെ ഇപ്പോൾ കോൺഗ്രസ്സിനകത്ത് ഒരു കൊട്ടാര വിപ്ലവം തന്നെ നടക്കുകയാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ.
അധികാരം ഗാന്ധി കുടുംബത്തിൽ തന്നെ നിലനിർത്താനുള്ള കളികളുടെ ഒരു ഭാഗമായിരുന്നു എല്ലാ അധികാര സ്ഥാനങ്ങളിലുമുള്ളവർ രാജിവെക്കണമെന്ന നിർദ്ദേശം. തുടർന്ന് കോൺഗ്രസിന്റെ തലപ്പത്തേക്ക് ഇറാൻ മൂളുന്ന ഒരാളെ കൊണ്ട് വരികയെന്ന സോണിയയുടെ പദ്ധതി പാളുന്നതിന്റെ സൂചനയോ അല്ലെങ്കിൽ അതിനെതിരെ ഒരു കൊട്ടാര വിപ്ലവം തന്നെ അരങ്ങേറുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് അമരീന്ദർ സിംഗ്, ചിദംബരം എന്നിവരെ പോലുള്ളവർ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ അടിയൊഴുക്കുകളിൽ നിന്നും വ്യക്തമാകുന്നത്.