ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുലിനെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ മീനാക്ഷി ലേഖി എം പിയാണ് കോടതിയെ സമീപിച്ചത്.
റഫേൽ ഇടപാടിലെ ഉത്തരവ് വന്നതിന് ശേഷം കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതിക്ക് വ്യക്തമായെന്നായിരുന്നു പരാമർശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.