ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള സോണിയ-​രാഹുൽ നീക്കത്തിന് രാജസ്ഥാനിൽ വൻ തിരിച്ചടി: ‘കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല ഞങ്ങള്‍ പ്രവര്‍ത്തിച്ചത്’. കേന്ദ്രത്തില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നുവെന്ന് കൊറോണ പ്രതിരോധത്തിൽ ​ഗ്രാമവാസികൾ:

ജയ്പൂർ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാനിലെ ഏറ്റുവാങ്ങേണ്ടി വന്നത് വന്‍ തിരിച്ചടി. ഗ്രാമത്തിലെ മാതൃകാപരമായ പ്രവര്‍ത്തനം കോണ്‍ഗ്രസ്സ് നേതാവും തന്റെ മകനുമായ രാഹുല്‍ നേരിട്ട് ഇടപെട്ട കാരണമാണെന്ന സോണിയയുടെ പരാമര്‍ശമാണ് ദേവ്‌രിയ ഗ്രാമത്തിലെ ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു. ഗ്രാമം മുഴുവന്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് മറുപടി സോണിയയുടെ പ്രസ്താവനക്ക് മറുപടിയായി ഗ്രാമമുഖ്യ കിസ്മത് ഗുര്‍ജര്‍ പറഞ്ഞു.

അതേസമയം​ ഗ്രാമത്തിൽ 26 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആദ്യമേ തന്നെ ഗ്രാമം പൂട്ടുകയാണ് ചെയ്തത്. 2,15,000 വീടുകളിലായി 10 ലക്ഷം പേരാണ് ഗ്രാമത്തിലുള്ളത്. മുഴുവന്‍ വീടുകളിലുള്ളവരേയും പരിശോധിച്ചുറപ്പുവരുത്തിയാണ് ഗ്രാമത്തെ കൊറോണ മുക്തരാക്കിയത്.

നിലവില്‍ പുതുതായി ഒരാള്‍ക്കുമാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. 26-ല്‍ 17 പേര്‍ രോഗംമാറി തിരികെ എത്തി. മറ്റുള്ളവരെല്ലാം ചികിത്സയുടെ അന്തിമഘട്ടത്തിലാണ്.

ഗ്രാമീണര്‍ സ്വയം തയ്യാറാവുകയും കൊറോണ ലക്ഷണമുള്ളവരെ തിരഞ്ഞുപിടിക്കുകയും ചെയ്തത് ഒരാഴ്ചക്കുള്ളിലായിരുന്നു. മാര്‍ച്ച് മാസം 30 ലെ കണക്കില്‍ കൊറോണ ബാധിതരായി ഒരു വ്യക്തിമാത്രമായി അവശേഷിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ ആരോഗ്യവകുപ്പറിയിച്ചു.

ഒറ്റ മാസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണം 26-ല്‍ നിന്നും ഒരെണ്ണമാക്കിയ ഗ്രാമത്തിലെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള സോണിയയുടേയും കൂരുടേയും പദ്ധതിയാണ് ​ഗ്രാമവാസികളുടെ വെളിപ്പെടുത്തലോടു കൂടി തകർന്നത്.courtesy.. Brav india news.