എറണാകുളം: ക്ലാസ് റൂമിന്റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലാണ് സംഭവം.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രിനാണ് പരിക്കേറ്റത്. ഫാത്തിമയെ എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം വര്‍ഷ കെമിസ്ട്രി ക്ലാസ് മുറിയുടെ സീലിംഗാണ് ഇളകി വീണത്. ഷീറ്റിട്ട മുറിയായിരുന്നു ഇത് . ക്ലാസ് നടക്കുന്നതിനിടെ സീലിംഗിന്റെ പാളി ഇളകി വിദ്യാര്‍ത്ഥികളുടെ തലയിലൂടെ വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ കെട്ടിടത്തിലെ ഫാന്‍ ഓഫ് ആക്കിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റില്ല. വിദ്യാര്‍ത്ഥികളുടെ പരിക്കുകള്‍ ഗുരുതരമല്ല.
അതേസമയം പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പരിക്കേറ്റ ഫാത്തിമയെ വീട്ടില്‍ എത്തിയ ശേഷം മാതാപിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കുകളേ ഉള്ളു എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ഫാത്തിമ അഫ്രിന്‍ കോളേജ് അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.