ഗഗൻയാൻ പദ്ധതിയിലൂടെ ഇനി ബഹിരാകാശത്തെത്തുന്നത് ഭാരതീയർ : ചെലവ് – 10000 കോടി

ഗഗൻയാൻ  പദ്ധതിയിലൂടെ ഇനി ബഹിരാകാശത്തെത്തുന്നത് ഭാരതീയർ :  ചെലവ് – 10000 കോടി

ന്യൂഡൽഹി: ഇന്ത്യയുടെ ഗഗൻയാൻ  പദ്ധതിയനുസരിച്ച് മൂന്ന് ഭാരതീയരെ ബഹിരാകാശത്തെത്തിക്കാനുള്ള സമഗ്രപദ്ധതിയുമായി ഐ.എസ്.ആർ.ഓ.  ഐ.എസ്.ആർ.ഓ യുടെ തനിച്ചുള്ള പദ്ധതിയാണിത്. I.S.R.O യുടെ ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എൽ.വി. ഉപയോഗിച്ചായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിയോഗത്തിൽ (2018 ഡിസംബർ 28) 10000 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന ഗഗൻയാൻ സംരഭത്തിന് അനുമതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വാർത്തയുള്ളത്. 2022 നകം പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതോടെ ബഹിരാകാശത്തേയ്ക്ക് സ്വന്തമായി മനുഷ്യരെ അയക്കുന്ന 4-ാമത്തെ രാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് സ്വന്തമാകും .   ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം.