ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും ഒഴിവാക്കുമെന്ന് മന്ത്രി ബിന്ദു: അണികളുടെ കൈയ്യടി കിട്ടാൻ ഇതിൽക്കൂടുതൽ എന്ത് വേണം:

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും ഒഴിവാക്കുമെന്ന് മന്ത്രി ബിന്ദു: അണികളുടെ കൈയ്യടി കിട്ടാൻ ഇതിൽക്കൂടുതൽ എന്ത് വേണം:

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും ഒഴിവാക്കുമെന്ന് മന്ത്രി ബിന്ദു: അണികളുടെ കൈയ്യടി കിട്ടാൻ ഇതിൽക്കൂടുതൽ എന്ത് വേണം:

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും ഒഴിവാക്കുമെന്ന് ഉള്ള, മന്ത്രി ആർ ബിന്ദുവിന്റെ ഒരു പ്രസ്താവന കേൾക്കാനിടയായി.അതിൽ ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരെ നിയമിക്കുമെന്നുമാണ് മന്ത്രി പറഞ്ഞു വെച്ചിരിക്കുന്നത്. പ്രമുഖരെ നിയമിക്കട്ടെ അത് ഒരു നല്ല കാര്യമാണ്. പക്ഷെ അതിനായി അനവധി വിദ്യാഭ്യാസ വിചക്ഷണർ ഈവിടെ ഊഴവും കാത്തു നിൽക്കുമ്പോൾ പിൻവാതിൽ നിയമനം പാർട്ടിക്കാർക്ക് വേണ്ടി നടത്തുന്നതിനെയാണ് ഗവർണറും, ഇക്കാര്യം ബോധ്യമായത് മുതൽ ജനങ്ങളും, അതുപോലെ ഹൈക്കോടതിയും എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവന കൈയ്യടിക്കു വേണ്ടിയുള്ളതായിരിക്കാം. അതവർ വാങ്ങിച്ചോട്ടെ. ജനങ്ങൾക്ക് എപ്പോഴേ നേരം വെളുത്തു കഴിഞ്ഞു. എന്നിട്ടും മന്ത്രിക്കും അണികൾക്കും മാത്രം നേരം വെളുത്തില്ല. എന്തെന്നാൽ അഴിമതിയും പിൻവാതിൽ നിയമനവും ലക്ഷ്യമിട്ട് ലോകായുക്തയെ ഇല്ലാതാക്കാൻ സർക്കാർ കൊണ്ട് വന്ന ബില്ലിനെ കേരളത്തിലെ യുവസമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടു ഗവർണ്ണർ തടഞ്ഞു  എന്നതാണ് അദ്ദേഹത്തിനെതിരെ ഇവർ ചാർത്തുന്ന കുറ്റം. വിസി മാരുടെ കാര്യത്തിലും കഥ മറ്റൊന്നല്ല. അതിലാകട്ടെ ഗവർണറെ അനുസരിക്കണമെന്നാണ് കോടതിയും പറഞ്ഞിരിക്കുന്നത്. കോടതി പറയുന്നതും, കേൾക്കാതെ എന്തൊക്കെയോ ആരുടെ ഒക്കെയോ തോളിൽ കേറാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് തിരിച്ചറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. മറിച്ച്‌ കേരളത്തിലെ ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടായാൽ മാത്രം മതി.ഇവിടെ ഗവർണറാണ് 100 ശതമാനം ശരിയെന്നു പറയേണ്ടി വരുന്നു.www.kaladwaninews.com

Heading photo courtesy.. Janam: