ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് ഭൂമി വാങ്ങി നൽകി പ്രേമാനന്ദ് മാതൃകയായി:
കൊല്ലം വേളമാന്നൂരിൽ വാടകകെട്ടിടത്തിൽ ആരംഭിച്ച പത്തനാപുരം ഗാന്ധിഭവന്റെ പുതിയ സ്നേഹാശ്രമത്തിന് കെട്ടിടം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ച പശ്ചാത്തലത്തിൽ, കെട്ടിടനിർമ്മിതിക്കായുള്ള ഭൂമി പ്രേം ഫാഷൻ ജൂവലറി ഉടമയായ ബി.പ്രേമാനന്ദ് വിലക്ക് വാങ്ങി ഗാന്ധിഭവന് ആധാരം കൈമാറി മാതൃകയായി.പതിമൂന്നേമുക്കാൽ സെന്റ് സ്ഥലമാണ് ഇതിനായി അദ്ദേഹം വേളമാനൂരിൽ വാങ്ങി നൽകിയത് .
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും, ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റും, കൊട്ടിയം മേഖലാ പ്രസിന്റുമാണ്. ആൾ കേരളാ ഗോൾഡ് & സിൽവർ മർച്ചൻസ് അസോസിയേഷൻ, പരവൂർ മേഖലാ പ്രസിഡന്റും, ജില്ലാ ജനറൽ സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡന്റുമാണ് . ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, ശ്രീനാരായണ കൾച്ചറൽ സെന്റർ എന്നിവയുടെ സജീവ പ്രവർത്തകനുമാണ് പ്രേമാനന്ദ്.