ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പുരസ്കാരത്തിന് അർഹരായത് ഷെയ്ഖ് മുജീബുര്‍ റഹ്മാനും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിനും:

ഡല്‍ഹി: 2019 , 2020 എന്നീ വര്ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2019-ലെ പുരസ്‌കാരം അന്തരിച്ച മുന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് ലഭിച്ചു. ബം​ഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷേഖ് മുജീബുര്‍ റഹ്മാനാണ് 2020-ലെ പുരസ്‌കാരം. പ്രധാനമന്ത്രി അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

തന്റെ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് അനന്തമായ ധൈര്യത്തിന്റെയും നിരന്തരമായ പോരാട്ടത്തിന്റെയും പ്രതീകമാണ് മുജീബുര്‍ റഹ്മാനെന്നും അദ്ദേഹം മഹാനായ നേതാവാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ബം​ഗ്ലാദേശിന്റെ ആദ്യ രാഷ്ട്രപതിയായിരുന്ന മുജീബുര്‍ റഹ്മാന്‍ പ്രധാനമന്ത്രിയുടെ പദവിയും വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്‌ 26, 27 തീയതികളില്‍ ബംഗ്ലദേശ് സന്ദര്‍ശിക്കാനിരിക്കുകയാണ്. ദേശീയദിന പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകും.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ പല തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ, ഒമാന്‍ ബന്ധം ഏറെ ഊഷ്മളമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1995 മുതലാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.