ഗുലാം നബി ആസാദിനെതീരെ വാളെടുത്ത് കോൺഗ്രെസിലെ ഒരു വിഭാഗം, മറനീക്കി ഭിന്നത:
ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിൽ ആരംഭിച്ച കോൺഗ്രസ്സിലെ ചേരിപ്പോര് രൂക്ഷമാകുന്നു. പാർട്ടിയിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കം ശക്തമാകുന്നു.
കത്തിൽ ഒപ്പുവെച്ച ജിതിന് പ്രസാദയ്ക്ക് പിന്നാലെ ഇപ്പോള്‍ ഗുലാം നബി ആസാദിനെതിരെ തിരിഞ്ഞിരിക്കുകയാണ് കോൺഗ്രസ്സിലെ നെഹ്രു കുടുംബ അനുകൂലികൾ . ഗുലാം നബി ആസാദ് എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിൽ പരാജയമായിരുന്നുവെന്നാണ് ഈ വിഭാഗം ഇപ്പോൾ ആരോപിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു ചീട്ടുകൊട്ടാരത്തിലിരുന്നു കൊണ്ടുള്ള ഗ്വാ ഗ്വാ വിളികളാണ് ഇപ്പോൾ കോൺഗ്രസിനുള്ളിൽ ഉയരുന്നതെന്നാണ് വാർത്താ റിപോർട്ടുകൾ.