ചങ്ങനാശേരിയിൽ റോഡ് ഉപരോധം; ലോക്ക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍:. ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്ന് പരാതി:
ചങ്ങനാശ്ശേരി: ലോക്ക് ഡൗണ്‍ ലംഘിച്ച് റോഡ് ഉപരോധ പ്രതിഷേധവുമായി തൊഴിലാളികള്‍. നൂറുകണക്കിന് ഇതര സംസ്ഥാന തെഴിലാളികളാണ് ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്ന പരാതിയുമായി റോഡ് ഉപരോധിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം.
നേരത്തെ ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം നടപ്പായില്ലെന്നാണ് പായിപ്പാടുള്ള തൊഴിലാളികള്‍ പറയുന്നത്. അതേ സമയം തൊഴിലുടമകളെ കുറ്റപ്പെടുത്തി വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിഥി തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
നാട്ടില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ഇന്നലെ തന്നെ ഭക്ഷണില്ലാത്ത വിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉച്ചവരെയും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലുടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്ന് പറഞ്ഞ് ജില്ല ഭരണകൂടത്തിന് കൈകഴുകാനാവില്ലെന്നാണ് വിമര്‍ശനം. തദ്ദേശ സ്ഥാപനവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് ആരോപണം.
സമരം തുടങ്ങി മണിക്കൂറുകളായിട്ടും അവരെ നീക്കം ചെയ്യാനോ, ജില്ല കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്താനോ തയ്യാറായിട്ടില്ല എന്നതും വലിയ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തിനു ഇതുവരെ പരിഹാരമുണ്ടായില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ട്.