ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 വിജയത്തിന് തൊട്ടരികിൽ .ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വിജയകരമായി വേർപെട്ടു.ഇന്നലെ വേർപെട്ട വിക്രം ലാൻഡർ സെപ്റ്റംബർ 7 നു ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇറങ്ങും.ചന്ദ്രനിൽ നിന്ന് അടുത്ത ദൂരം 104 കിലോമീറ്ററും അകന്ന ദൂരം ൧൨൮ കിലോമീറ്ററും അല്ല ഭ്രമണ പഥത്തിൽ വെച്ചാണ് വിക്രം ലാൻഡർ വേർപെട്ടത്.
ഇതോടെ രണ്ട് ഭാഗങ്ങളായി പിരിഞ്ഞ പേടകത്തിന്റെ ഓർബിറ്റർ ഇപ്പോഴുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വെച്ച് ചിത്രങ്ങൾ പകർത്തുന്നതാണ്.വേർപെട്ട വിക്രം ലാൻഡറിന്റെ ഭ്രമണപഥം അടുത്തദിവസങ്ങളിൽ വീണ്ടും താഴ്ത്തും .തുടർന്ന് സെപ്റ്റംബർ ഏഴിന് പുലർച്ചെ ഇന്ത്യൻ സമയം ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
ചന്ദ്രയാൻ രണ്ടിന്റെ എല്ലാ വിജയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ISRO ശാസ്ത്ര സംഘത്തെ അഭിനന്ദിച്ചു .
വിജയാശംസകളോടെ..കലാധ്വനി മാസിക & കലാധ്വനി ന്യൂസ് ..വർക്കലയിൽ നിന്ന് …