ചരിത്ര പ്രഖ്യാപനം ; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് അമിത് ഷാ:

ചരിത്ര പ്രഖ്യാപനം ; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് അമിത് ഷാ:

ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചു.രാജ്യസഭയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററിന് മതത്തിന്റെ പേരിൽ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രജിസ്റ്ററിൽ നിന്ന് ഒഴിവായവർക്ക് നിയമപരമായി ട്രിബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങൾ സുപ്രീം കോടതിയുടെ മേൽ നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ആരേയും ഒഴിവാക്കാനല്ല എല്ലാ ഇന്ത്യൻ പൗരന്മാരേയും രജിസ്റ്ററിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്, പാഴ്സി , ക്രിസ്ത്യൻ , ജൈന വിഭാഗങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകേണ്ടതുണ്ട്. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ വിവേചനം നേരിട്ട് ഇന്ത്യയിലേക്ക് വന്നവർക്കാണ് പൗരത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.