ചരിത്ര മുതൽ കൂട്ടിലേക്ക് പുതുച്ചേരി ; 41 വർഷത്തിനിടെ ആദ്യമായൊരു ബിജെപി സർക്കാർ; അതിലാദ്യമായൊരു വനിതാ കാബിനറ്റ് മന്ത്രിയും:
പുതുച്ചേരി: പുതുച്ചേരിയുടെ 41 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യമുള്ള സർക്കാർ അധികാരത്തിൽ. എന്ന് മാത്രമല്ല അതിൽ പുതുച്ചേരിയുടെ ചരിത്രത്തിൽ ആദ്യമായൊരു വനിതാ കാബിനറ്റ് മന്ത്രിയും ഉണ്ട് .അവർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സഖ്യകക്ഷിയായ എ ഐ എൻ ആർ സി അംഗം ചന്ദിര പ്രിയങ്കയാണ് പുതുച്ചേരിയിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകുന്നത്.
മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി രംഗസാമി ലെഫ്റ്റ്നന്റ് ഗവർണർ തമിഴിശൈ സൗന്ദരരാജന് കൈമാറി. രാഷ്ട്രപതിയുടെ അനുമതി കിട്ടുന്നതോടെ സത്യപ്രതിജ്ഞയുണ്ടാകും