ചാവേറുകളായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന പ്രചാരണം ശരിയല്ലെന്നും അവരെ കാത്തിരിക്കുന്നത് നരകമാണെന്നും തിരുവനന്തപുരം പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി. പെരുന്നാള്‍ സന്ദേശത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുണ്യറമസാന്റെ വ്രതവിശുദ്ധിയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനായി വിവിധ പള്ളികളിലും ഈദ്ഗാഹുകളിലുമായി നിരവധി പേരാണ് ഒത്തുകൂടിയത്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്ക്കാരത്തിന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി നേതൃത്വം നല്‍കി.മണക്കാട് വലിയ പള്ളിയിലും പുത്തരികണ്ടത്തും നൂറു കണക്കിന് വിശ്വാസികൾ ഈദ് നമസക്കാരത്തിൽ പങ്കെടുത്തു.coyrtesy: eastcoast.