തമിഴ് നാട്ടിലെ ചെന്നൈ റെയിൽവേ സ്റ്റേഷനെ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം ജി രാമചന്ദ്രന്റെ പേരിൽ പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ് നാട്ടിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
പാവപ്പെട്ടവർക്കുവേണ്ടി ഏറെ പ്രവർത്തിച്ച നേതാവാണ് എം ജി ആർ എന്ന് പറഞ്ഞ മോദി തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിത സ്വപ്നം കണ്ട തമിഴ്‌നാട് നിർമ്മിക്കാൻ എൻ ഡി എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു