ചൈനയുടെ ആപ്പീസ് പൂട്ടാൻ മോദി കണ്ടെത്തിയ വജ്രായുധം; വെറും കളിപ്പാട്ടം മാത്രം മതി; വല്ലഭനു പുല്ലും ആയുധം എന്ന പോലെ:
ന്യൂഡൽഹി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ കുതിച്ച് ഇന്ത്യ. ചൈനയുടെ തളർച്ച മുതലെടുത്താണ് ഇന്ത്യയുടെ അസാധാരണ കുതിപ്പ്. 2014-15 സാമ്പത്തിക വർഷത്തിനും 2022-23 വർഷത്തിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ 239 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ 52 ശതമാനം ഇടിവുണ്ടായി.
https://youtu.be/s3vokN_zOPA?si=NN4BN3Q8ehb5ORD0
ഇന്ത്യൻ കളിപ്പാട്ടത്തിന്റെ ഗുണനിലവാരം മനസിലാക്കിയ വാൾമാർട്ട് ഇവിടെ നിന്ന് ലക്ഷ്യമിടുന്നത് 10 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ്. കളിപ്പാട്ട സംരംഭകർക്കും, MSME കൾക്കും ഏറെ പ്രതീക്ഷയാണ് ഈ വിപണി.ആഭ്യന്തര കളിപ്പാട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ചൈനയ്ക്കൊപ്പം പുതിയ ഒരു നിർമ്മാണ കേന്ദ്രം കൂടി വേണമെന്ന ആഗോള നിക്ഷേപകരുടെ നിലപാടുമാണ് ഇന്ത്യയ്ക്ക് നേട്ടമായതെന്നാണ് വിലയിരുത്തൽ.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്നൗ ”ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ വിജയ കഥ” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.യുഎഇ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരമായി നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്കുള്ള സീറോ-ഡ്യൂട്ടി മാർക്കറ്റ് ആക്സസിനൊപ്പം ആഗോള കളിപ്പാട്ട മൂല്യ ശൃംഖലയിലേക്ക് കൈകോർത്തതോടെ ഇന്ത്യയും മികച്ച കയറ്റുമതി രാജ്യമായി ഉയർന്നുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിലെ ”മൻ കി ബാത്ത്” പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഒരു ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി, കളിപ്പാട്ടങ്ങളുടെ രൂപകല്പന പ്രോത്സാഹിപ്പിക്കുന്നതിന്, കളിപ്പാട്ടങ്ങൾ ഒരു പഠന വിഭവമായി ഉപയോഗിക്കുന്നത്, കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കൽ, തദ്ദേശീയ കളിപ്പാട്ട ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിന് NAPT പോലുള്ള ഒരു സമഗ്ര പരിപാടിയുടെ രൂപീകരണം ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതും രാജ്യത്ത് വില്ക്കുന്ന കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്(ബി.ഐ.എസ്) അംഗീകാരം നിർബന്ധമാക്കിയതും അനുകൂലമായി.
ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് ആഭ്യന്തര നിർമ്മാതാക്കൾക്ക് 1200-ലധികം ലൈസൻസുകളും വിദേശ നിർമ്മാതാക്കൾക്ക് 30-ലധികം ലൈസൻസുകളും ബിഐഎസ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഗാർഹിക കളിപ്പാട്ട വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ക്ലസ്റ്റർ അധിഷ്ഠിത സമീപനം സ്വീകരിച്ചു.News Desk Kaladwaninews.. 8921945001.