കേന്ദ്ര സർക്കാരുമായി ചർച്ചക്ക് തയാറാണെന്ന് കാശ്മീർ വിഘടന വാദികൾ.മുൻപ് …ചർച്ച നടത്തില്ലെന്ന് പറഞ്ഞിരുന്നവരാണ് എപ്പോൾ ചർച്ചക്കായി മുന്നോട്ടു വന്നിരിക്കുന്നത്.സൈന്യത്തിന് നേരെ കല്ലെറിയുന്നവരുടെ ജീവൻ നഷ്ടപ്പെടുമെന്ന പേടിയാൽ എപ്പോൾ കല്ലെറിയലും ഏതാണ്ട് അവസാനിച്ചിരിക്കുന്നു.വിഘടന വാദികൾക്ക് അവരുടെ അനുയായികളുടെ എണ്ണം കുറയുന്നതിലും ആശങ്കയുണ്ട്. ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാകണം ചർച്ചക്ക് മുന്നോട്ട് വന്നിരിക്കുന്നത്. ഇവിടത്തെ പരിസ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ഗവർണ്ണർ സത്യാ പാൽ മാലിക്കും ചൂണ്ടിക്കാട്ടുന്നത് .
അതിലുപരി,വിഘടനവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമിത് ഷാ ആഭ്യന്തര മന്ത്രിയായി അധികാരത്തിലേറിയത് കശ്മീരിലെ വിഘടനവാദികളെ ആശങ്കയിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.