ജനം കോവിഡിൽ പകച്ചു നിൽക്കെ… നുണക്കഥകൾ പാടി മാമ മാധ്യമങ്ങളും രാഷ്ട്രീയക്കാരും:
കേരളത്തിന് എന്താണ് സംഭവിച്ചത്. ഒരു കാര്യവും അതിന്റെ നിജസ്ഥിതി അറിഞ്ഞ് പ്രതികരിക്കാൻ തയാറാകുന്നില്ല എന്നുള്ളതാണ് കേരളക്കരയുടെ ദുസ്ഥിതി . അതുകൊണ്ടാണല്ലോ ഇടതുപക്ഷവും വലതുപക്ഷവും മാമ മാധ്യമങ്ങളും..കോവിഡ് വാക്‌സിനേയും ഓക്സിജൻ ഷോർട്ടേജിനെക്കുറിച്ചും നുണക്കഥകൾ പടച്ചുവിട്ട് ജനങ്ങളെ ഭീതിയിലാഴ്ത്തി, ഏതുവിധേനയും എങ്ങനെയും മോദിയെ കിട്ടുന്ന അവസരത്തിലൊക്കെ കല്ലെറിയാനും രാജ്യന്തര തലത്തിൽ അദ്ദേഹത്തെയും ഇന്ത്യയെ മൊത്തത്തിലും അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനുള്ള ഗൂഡ്ഡ ശ്രമം നടത്തുന്നത്.രാജ്യത്ത് ഏതുവിധേനയും ഒരു കലാപം, അസ്ഥിരത ഒക്കെ തന്നെയാണ് ആത്യന്തികമായി ഇക്കൂട്ടരുടെ ലക്ഷ്യമെന്നത് കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്.സി എ എ വിഷയത്തിലും കർഷക സമരത്തിലും ഒക്കെ ഇക്കൂട്ടർ എങ്ങനെയാണ് പ്രതികരിച്ചതെന്നും വാർത്തകളിലെ മാറിമായങ്ങളും ഒക്കെ നമ്മുടെ മുന്നിൽ തന്നെയുള്ള സാക്ഷ്യ പത്രങ്ങളാണല്ലോ:
ഏവരും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന അഭ്യർത്ഥനയോടെ.. From the desk of chief editor,Kaladwani news.(R. Subhash. Rtd Naval Officer)