ജപ്പാനുമായി പ്രതിരോധ കരാറിൽ ഒപ്പ് വെച്ചതിന് പിന്നാലെ , ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിയും ആബെയും:
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും… പ്രതിരോധ കരാറിൽ ഒപ്പ് വെച്ചതിന് പിന്നാലെ സുപ്രധാന ചര്‍ച്ച നടത്തുകയുണ്ടായി. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇരു നേതാക്കളും കരാറിനെ സ്വാഗതം ചെയ്തു.
ഇന്തോ – പസഫിക് മേഖലയില്‍ ഇന്ത്യയും ജപ്പാനും സ്വീകരിച്ച നടപടികളെ പറ്റിയാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്.ഇന്ന് രാവിലെ 11.10നാണ് മോദിയും ആബെയും ഫോണില്‍ സംസാരിച്ചത്. സ്ഥാനം ഒഴിയുന്നതിന് മുമ്പ് ആബെ മോദിയുമായി നടത്തുന്ന അവസാനത്തെ ഔദ്യോഗിക ചര്‍ച്ചയാകും ഇത്.
ചൈനക്കെതിരേയുള്ളു നിലപാട് അന്താരാഷ്‌ട്ര തലത്തിൽ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ.