ജമ്മു കശ്മീരിന് വൻ വികസന പാക്കേജുമായി കേന്ദ്ര സർക്കാർ. 80000 കോടി രൂപയുടെ വികസന പാക്കേജാണ് ജമ്മു കശ്മീരിന്റെ നാനാവിധമായ വികസനത്തിനായി മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻകാല സർക്കാർ ഫണ്ടുകളൊക്കെ പല രാഷ്റ്റ്രീയപാർട്ടികളും സ്വന്തമാക്കിക്കൊണ്ടിരുന്നതിനാൽ കാര്യമായ വികസനമൊന്നും ഉണ്ടായിരുന്നില്ല.ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു പുത്തനുണർവ് ലഭിച്ച സാഹചര്യത്തിൽ ഇപ്പോൾ അനുവദിച്ച വികസന പാക്കേജ് ജമ്മു കശ്മീർ താഴ്വരയുടെ ഉന്നമനം ലക്ഷ്യമിട്ടാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതിന്റെ ആവശ്യവും ഉണ്ടാകുന്നില്ല.ഇതുവരെയും പലരുടെയും കൈകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന സർക്കാർ പണം ഇനി മുതൽ സാധാരണ ജനങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ … കലാധ്വനി ന്യൂസ്.