ജമ്മു -കാശ്മീരിൽ വൻമയക്കുമരുന്നു വേട്ട ; പിടികൂടിയത് 45 കോടിയുടെ ഹെറോയിൻ :
ജമ്മു -കാശ്മീരിൽ 45 കോടി രൂപയുടെ ഹെറോയിൻ പിടികൂടി . ജമ്മു -കാശ്മീരിൽ പോലീസിന്റെ ലഹരിവിരുദ്ധ സംഘം ബാരാമുള്ള ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വൻതുക വിലമതിക്കുന്ന ഹെറോയിനും കൂടാതെ ചിലതരം ചൈനീസ് ആയുധങ്ങളും ഉൾപ്പെടെ പിടികൂടിയത് . ഇതുമായി ബന്ധപ്പെട്ട 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .