ജെപി നദ്ദ ഇന്നെത്തുന്നു ;അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി സമ്മേളനത്തിലേക്ക് :

ജെപി നദ്ദ ഇന്നെത്തുന്നു ;അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി സമ്മേളനത്തിലേക്ക് :

ജെപി നദ്ദ ഇന്നെത്തുന്നു ;അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന ബി.ജെ.പി സമ്മേളനത്തിലേക്ക് :

കോഴിക്കോട്: ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്നെത്തുന്നു . ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ അദ്ധ്യക്ഷനായതിന് ശേഷം ആദ്യമായാണ് ജെ.പി.നദ്ദ കോഴിക്കോട്ട് പൊതു സമ്മേളനത്തിനെത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ നിര്‍വാഹക സമിതി അംഗം സി.പി. രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എ.പി.അബ്ദുളളക്കുട്ടി, ടോം വടക്കന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പതിനായിരത്തിലേറെ മഹിളാപ്രവര്‍ത്തകരുള്‍പ്പെടെ അര ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.