ഞാൻ പാമ്പ് തന്നെയാണ്.. ഖാർഗെയ്ക്ക് ചുട്ട മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി:
Congress has again started abusing me. They call me a ‘snake’ but a snake is the necklace of Lord Shiv and for me, and for me the public of Karnataka is Shiv..Narendra Modi:
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷ പാമ്പെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ, ചുട്ട മറുപടി നൽകി നരേന്ദ്ര മോദി. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു കോലാറിലാണ് ഖാർഗെ നടത്തിയ അധിക്ഷേപത്തിനുള്ള മറുപടി നൽകിയത്. പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ താൻ അഴിമതിക്കെതിരെ പോരാടാൻ ആരംഭിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസിന് അത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങൾ അവർ നിരന്തരം നടത്തുന്നത് എന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
ഇപ്പോൾ അവരെന്നെ വിഷപ്പാമ്പ് എന്നാണു വിളിച്ചത്. അതെ ഞാൻ പാമ്പ് തന്നെയാണ് മോദി പറഞ്ഞു . ഈശ്വരന്റെ കഴുത്തിലാണ് പാമ്പിന്റെ സ്ഥാനം.ജഗദീശ്വരന്റെ കണ്ഠാഭരണമാണ് സർപ്പം. ഈ രാജ്യത്തെ ഓരോ വ്യക്തിയും എനിക്ക് ഈശ്വരന് തുല്യമാണ്. അതു കൊണ്ട് തന്നെ എന്നും അവരോടൊപ്പം നിൽക്കുന്ന… അവരുടെ പാമ്പ് തന്നെയാണ് ഞാൻ” പ്രധാനമന്ത്രി പറഞ്ഞു.ഇത് ഖാർഗെ യുടെ വിദ്വേഷ പരാമര്ശത്തിനുള്ള ഉചിതമായ കൊട്ട് കൂടിയായി.
ഖാർഗെയുടെ അധിക്ഷേപം ഇങ്ങനെയായിരുന്നു. ‘പ്രധാനമന്ത്രി മോദി ഒരു ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്, അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.പക്ഷെ നക്കിയാൽ ചത്തു പോകും.പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. ഇതായിരുന്നു ഖാർഗെ കൽബുർഗിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.
” അഴിമതിയുടെ അടിവേരിളക്കാൻ വേണ്ടിയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഇത് കോൺഗ്രസിന് ഇഷ്ടമല്ല. .കോൺഗ്രസ് പാർട്ടിയിലെ 85 % പേരും കമ്മീഷൻ വാങ്ങുന്നവരാണ്. അവരുടെ സ്വന്തം പ്രധാനമന്ത്രി തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിന് കർണാടകയിൽ അധികാരം കിട്ടാനും കൊള്ളയടിക്കാനും ഉള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസമുള്ള ഒരു വ്യക്തിയും അതിന് അവരെ അനുവദിക്കില്ല. കോൺഗ്രസിന് കർണാടകയിലെ ജനങ്ങൾ ചുട്ട മറുപടി നൽകും. കോലാറിലെ ജനങ്ങൾ കോൺഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കാൻ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.News Desk Kaladwani News.9037259950