സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്പരാതി നൽകി.തിരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന നിർദേശം ദുരുദ്ദേശപരമാണെന്നും ,അധികാരദുർവിനിയോഗമെന്നും ആരോപിക്കുന്ന പരാതിയിൽ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെടുന്നു. ബി.ജെ.പി സംസ്ഥാന നേതാവ് അഡ്വ: പി .കൃഷ്ണ ദാസ് ആണ് പരാതി നൽകിയത് . മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ,പി.സി. ജോർജ് MLA ,കോൺഗ്രസ് നേതാവ് കെ .സുധാകരൻ തുടങ്ങിയവർ ശബരിമല വിഷയം പ്രചാരണ വിഷയമാക്കുമെന്ന് ശക്തമായി പ്രതികരിച്ചിരുന്നു.മാതൃകാ പെരുമാറ്റച്ചട്ടം വിട്ടുവീഴ്ച്ചയില്ലാതെ കർശനമായി നടപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.