ടിക്ക്‌ടോക്കിനായി പ്രശാന്ത്ഭൂഷണ്‍ സുപ്രീം കോടതിയിൽ : രാജ്യവിരുദ്ധ തീരുമാനത്തിന് പിന്തുണയില്ലെന്ന് റോഹ്തഗി:

ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെതിരെ ഹര്‍ജിയുമായി പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍. രാജ്യസുരക്ഷയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കകുയാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ പറയുന്നത്. ഇതില്‍ ജനപ്രിയ ആപ്പായ ടിക്ക ടോക്കും ഉള്‍പ്പെടുന്നതായി പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ സങ്കടമുന്നയിക്കുന്നു.

ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനമെടുത്തത് രാജ്യസുരക്ഷയെ മുൻനിർത്തിയാണെന്നും രാജ്യവിരുദ്ധ നിലപാടുകൾക്ക് പിന്തുണയില്ലെന്നും വ്യക്തമാക്കി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും രംഗത്തെത്തി.ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിനു പിന്നാലെ ആണ് ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള 59ആപ്പുകൾക്കാണ് നിരോധനം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ടിക് ടോക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.

എന്നാല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെ കാണുന്നു എന്നായിരുന്നു ചൈനയുടെ പ്രതികരണം.