‘ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ദിവസം സംഘടിക്കണം’ ‘ മുസ്ലീം സഹോദരങ്ങളുടെ കരുത്ത് തെളിയിക്കണം’ ; ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്തുള്ള ഒമര്‍ ഖാലിദിന്റെ വീഡിയോ പുറത്ത്:

‘ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ദിവസം സംഘടിക്കണം’ ‘ മുസ്ലീം സഹോദരങ്ങളുടെ കരുത്ത് തെളിയിക്കണം’ ; ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്തുള്ള ഒമര്‍ ഖാലിദിന്റെ വീഡിയോ പുറത്ത്:

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഒമര്‍ ഖാലിദിന്റെ വീഡിയോ പുറത്ത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ദിവസം മുസ്ലീങ്ങളോട് ഡല്‍ഹിയിലെ തെരുവുകളില്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സഹോദരങ്ങള്‍ ഒന്നിക്കണമെന്നാണ് ഒമര്‍ ഖാലിദ് പറയുന്നത്.

ഫെബ്രുവരി 17 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് രാജ്യ തലസ്ഥാനത്ത് സംഘടിക്കാന്‍ ഒമര്‍ ഖാലിദ് ആവശ്യപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫെബ്രുവരി 24 ന് മുസ്ലീം സഹോദരങ്ങളുടെ കരുത്ത് എന്താണെന്ന് നാം തെളിയിക്കണം.. അതിന് മുസ്ലീങ്ങള്‍ സഹോദരങ്ങള്‍ എല്ലാം അന്നേ ദിവസം ഡല്‍ഹിയില്‍ സംഘടിക്കണമെന്നുമാണ് ഒമര്‍ ആഹ്വാനം ചെയ്തത്.

ആഹ്വാനത്തിന് ശേഷം ഡല്‍ഹിയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഒമര്‍ ഖാലിദിലേക്കാണ്. സംഘടിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഒമര്‍ ഖാലിദിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.courtesy…Janam: