ട്രാക്ടർ റാലി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

ട്രാക്ടർ റാലി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

ട്രാക്ടർ റാലി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു:

ദൽഹിയിലെ കർഷകപ്രക്ഷോഭത്തിൻ്റെ കാര്യമാണ് പറയുന്നത്…
കർഷകപ്രക്ഷോഭത്തിൻ്റെ തനിനിറം മാലോകരെ അറിയിക്കാൻ ഒരു സംഘം ഖാലിസ്ഥാൻ തീവ്രവാദികൾപാകിസ്ഥാൻ ചാരസംഘടനയായ  ഐഎസ്ഐയുടെയും ഇന്ത്യയിലെ രാജ്യവിരുദ്ധരുടേയും സഹായത്തോടെസംഘടിപ്പിക്കപ്പെട്ട കർഷക സമര സർക്കസിൽ അലക്ഷ്യമായി ട്രാക്ടർ ഓടിച്ച് മറിച്ചിട്ട്ഒരാളെ കുരുതി കൊടുക്കുകയും സ്വയംകൃതാനർത്ഥം ക്ഷണിച്ചു വരുത്തിയ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ദൽഹി പൊലീസിൻ്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിച്ച് പണ്ടാരമടങ്ങുകയും ചെയ്ത സംഭവം.

പക്ഷെ അതിന്റെ പരിസമാപ്തി എങ്ങനെയായെന്നറിയേണ്ടേ…ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് എന്ന് പറഞ്ഞത് പോലായി.കേരളത്തിലെ മാമാ മാധ്യമങ്ങൾ ഉറഞ്ഞു തള്ളിയിട്ടും യാതൊരു ഫലസിദ്ധിയും കിട്ടിയതുമില്ല.. ഇനി അടുത്തതിലേക്ക് കണ്ണും നട്ടിരിക്കാം.അതെന്തായാലും കേരളത്തിലെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളെയും കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ച്ചപാട് ജനങ്ങളിലുണ്ടാക്കാൻ കഴിഞ്ഞു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ..കേന്ദ്ര സർക്കാരിനാകട്ടെ ഒരു വിശദീകരണത്തിന്റെ ആവശ്യവും വരുന്നില്ല.വടി കൊടുത്ത് അടി വാങ്ങിയത് പോലായി ബ്രോക്കർ സമരത്തിന്റെ പരിസമാപ്തി.