ട്രെയിനിന് തീവെച്ച പ്രതിയെ പിടിച്ചത് മഹാരാഷ്ട്ര എ ടി എസ്, കേന്ദ്ര ഏജൻസികൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ; നന്ദി പറഞ്ഞു റെയിൽവേ മന്ത്രി:
എലത്തൂരിൽ ട്രെയിനിന് തീവെച്ച…തീവ്രവാദിയായ ഷാഹ്‌റൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിലായത് കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെ. ഇയാൾ മഹാരാഷ്ട്രയിൽ അറസ്റ്റിലായെന്നുള്ള വിവരം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. പ്രതി രത്‌നഗിരിയിൽ ഉണ്ടെന്ന ഇന്റലിജിൻസ് വിവരം കിട്ടിയിരുന്നു. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും ആർ പി എഫിനും ,എൻ ഐ എ യ്ക്കും നന്ദി പറയുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്ത്തൂരിൽ ട്രെയിനിന് തീയിട്ടതിനെ തുടർന്ന് മൂന്നു പേരാണ് കൊല്ലപ്പെട്ടത് എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാൾക്കായി കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
news desk kaladwani news whattsapp news 9037259950.(news courtesy)
വാൽക്കഷണം. നല്ലൊരു പോലീസ് സേനയായിരുന്നു കേരളാ പോലീസ്.പലതരം വെളിച്ചങ്ങളും,മതവും ,വർഗീയതയും ഇതിൽ കൂട്ടിക്കലർത്തിയതോടെ പോലീസ് സേനയ്ക്ക് തന്നെ ഒരു തീവ്രവാദ സ്വഭാവം ഉണ്ടായിട്ടുണ്ടെന്നാണ് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നത് .മുഖം നോക്കി നടപടി എടുക്കുമ്പോൾ നിയമം വഴിമാറിപ്പോകുന്നെന്ന പരാതിയാണേറെയും.