ഡല്‍ഹി കലാപം: അഞ്ഞൂറിലേറെ പേര്‍ പോലീസ് കസ്റ്റഡിയില്‍, ഡല്‍ഹി സാധാരണ ഗതിയിലേക്ക് മടങ്ങുന്നു.

ഡല്‍ഹി കലാപം: അഞ്ഞൂറിലേറെ പേര്‍ പോലീസ് കസ്റ്റഡിയില്‍, ഡല്‍ഹി സാധാരണ ഗതിയിലേക്ക് മടങ്ങുന്നു.

ഡല്‍ഹി കലാപം: അഞ്ഞൂറിലേറെ പേര്‍ പോലീസ് കസ്റ്റഡിയില്‍, ഡല്‍ഹി സാധാരണ ഗതിയിലേക്ക് മടങ്ങുന്നു.

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപെട്ട് 514 പേരെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. കഴിഞ്ഞ നാല്‍പ്പത് മണിക്കൂറായി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അഭ്യന്തരമന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയും നിലവിലെ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിക്കുകയും ചെയ്തു. ഡൽഹി സാധാരണ നിലയിലേക്ക് …സ്ഥിതിഗതികള്‍ സാവധാനം മടങ്ങി വരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം .കലാപത്തില്‍ അന്വേഷണം നടത്തുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് ഇന്നലെ രൂപികരിച്ചിട്ടുണ്ട്.