ഡിസംബർ നാല് … ഇന്ത്യൻ നാവിക സേനാ ദിനം :

ഡിസംബർ നാല് … ഇന്ത്യൻ നാവിക സേനാ ദിനം :

ഇന്ത്യൻ നേവി അഭിമാനത്തിന്റെ നാൽപ്പത്തെട്ടാം വർഷത്തിൽ

ഇന്ത്യ പാകിസ്ഥാൻ യുദ്ധകാലത്ത് 1971 ഡിസംബർ നാലിന് കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവിക സേന നടത്തിയ അതിശക്തമായ ആക്രമണ വിജയത്തിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവും ഡിസംബർ നാലിന് ആചരിച്ചു വരുന്ന നാവിക സേനാ ദിനം.
നാവിക സേനയുടെ ആപ്ത വാക്യമാണ് ‘ഷാനോ വരുണ’ .വരുണ ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് ഇതിനർത്ഥം.ദേശസ്നേഹവും ആദ്മധൈര്യവും ആൺ തങ്ങളുടെ മുതൽക്കൂട്ടെന്ന സേനാംഗങ്ങൾ വെളിപ്പെടുത്തുന്നു.