ഡെൽറ്റ പ്ലസ് അപകടകാരിയെന്നു … പ്രതിരോധം ശക്തമാക്കണമെന്നു കേരളമടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജാഗ്രതാനിർദേശം:

ഡല്‍ഹി: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ 40 കേസുകളാണ് ഇതുവരെ സ്ഥീരികരിച്ചിട്ടുള്ളത്. 

21 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. മധ്യപ്രദേശില്‍ ആറും കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മൂന്നും വീതം കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ അടിയന്തര കണ്ടെയ്ന്‍റ്മെന്‍റ് നടപടികള്‍ സ്വീകരിക്കണം.

പാലക്കാടും പത്തനംതിട്ടയിലും പ്രതിരോധ നടപടികള്‍ വേണം. ആള്‍ക്കൂട്ടം തടയണമെന്നും പരിശോധന വിപുലമാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.