ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹുമതി ,ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും സമർപ്പിച്ച് മോദി:
ന്യൂഡൽഹി : ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് -19 മഹാമാരി സമയത്ത് കരീബിയൻ രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത അവാർഡ് നൽകിയത്.
ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടണാണ് മോദിക്ക് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഗയാനയിൽ എത്തിയപ്പോളാണ് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങിയത്.‘ഡൊമിനിക്കയുടെ പരമോന്നത ദേശീയ അവാർഡ് ലഭിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഞാൻ സമർപ്പിക്കുന്നു എന്ന് മോദി എക്സിൽ കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മോദിക്ക് ഡൊമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ഇതോടെ മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി മാറും.
https://youtube.com/shorts/FzXn8RDVz3Q?si=GgX021p9NoFcqrDd
കൊറോണ സമയത്ത് ഡൊമിനിക്കയുടെ ഉയർത്തേഴുന്നേൽപ്പിനായി നൽകിയ സംഭാവനകൾ പരിഗണിച്ചും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നടത്തിയ പ്രയത്നങ്ങൾക്കുമുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. 2021 ഫെബ്രുവരിയിലാണ് ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനക്ക വാക്സിൻ ആദ്യഘട്ടമായി കൈമാറിയത്. രാജ്യത്തിന് വലിയ കൈത്താങ്ങായിരുന്നു ഇതെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.courtesy, brave india news. nNews Desk Kaladwaninews, 8921945001.