ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി:
ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി അവിടത്തെ ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിയിരിക്കുന്നത്.ഇവിടെയാണ് oxygen കിട്ടാതെ 25 രോഗികൾ മരിച്ചു വെന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ നൽകിയിരുന്നത്.
രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 75 ശതമാനത്തിന് മുകളിലും ഡൽഹിയിലും മറ്റ് ഒൻപത് സംസ്ഥാനങ്ങളിലുമാണ്. പുതിയ കൊവിഡ് കേസുകളിൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നും ഡൽഹിയാണ്.ഡൽഹിയിൽ കഴിഞ്ഞ ദിവസം 24,103 പുതിയ കൊവിഡ് കേസുകളും 357 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.