ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഭീതിയിൽ ജനങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടി:
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നേപ്പാളിൽ 6.2 തീവ്രത രേഖപ്പെടുത്തി. പെട്ടെന്നുണ്ടായ ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഇറങ്ങി ഓടി. പല വീടുകൾക്കും നിസാര കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും ആളപായമില്ല.news desk kaladwani news. 9037259950.