ഡൽഹി കലാപം: ദില്‍ബര്‍ നെഗി എന്ന ഇരുപതുകാരനെ വെട്ടിയ ശേഷം ജീവനോടെ കത്തിച്ച പ്രതി ഷാനാവാസ് പോലിസ് പിടിയില്‍:
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികള്‍ ജീവനോടെ കത്തിച്ച ദില്‍ബര്‍ നെഗിയയുടെ കൊലപാതകിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ ദില്‍ബര്‍ നെഗിയെ കൊലപ്പെടുത്തിയ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസ് ട്വിറ്ററിലൂടെയാണ് ഷാനവാസിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.Delhi Police: Crime Branch has arrested an accused Shahnawaz, in the murder/riot case of Gokulpuri which was registered after the body of one Dilbar Negi was found in mutilated condition in Anil Sweet House, Brijpuri on 26th February. #DelhiViolence
കലാപത്തിനിടെ ഗോകുല്‍പുരിയില്‍ വെച്ചാണ് ദില്‍ബര്‍ നെഗി കൊല്ലപ്പെട്ടത്. വാളുപയോഗിച്ച് വെട്ടിയ ശേഷം കലാപകാരികള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ നെഗിയുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നും അടര്‍ന്നു പോയിരുന്നു. ഇതിനു ശേഷമാണ് നെഗിയെ കലാപകാരികള്‍ തീവെച്ചു കൊന്നത്. വാളുകൊണ്ടു ആക്രമണമുണ്ടായതോടെ നെഗിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു. 26നാണ് കത്തിക്കരിഞ്ഞ നിലയില്‍ ദില്‍ബര്‍ നെഗിയുടെ മൃതദേഹം കണ്ടെത്തിയത്.
ഐബി ഉദ്യോഗസ്ഥനെ നാനൂറ് വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തി കാനയില്‍ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതി താഹില്‍ ഹുസൈന് നിലവില്‍ പോലിസ് കസ്റ്റഡിയിലാണ് ഉള്ളത്. കലാപം ആസൂത്രിതമെന്ന നിഗമനത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.courtesy .