ഡൽഹി കലാപം, മരണം പത്ത് : പരിക്കേറ്റവരുടെ എണ്ണം 150 ലേറെയെന്ന് ഡൽഹി പോലീസ്:
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിൽ, മരിച്ചവരുടെ എണ്ണം പത്തായെന്നു ഡൽഹി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഡൽഹി പോലീസിന്റെ ഔദ്യോഗിക വക്താവായ എം.എസ് രൺധാവയാണ് ഈ വിവരം സ്ഥിരീകരിച്ചത്. കലാപത്തിൽ പരിക്കേറ്റവരുടെ എണ്ണം 150 കടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള പോരാട്ടം മൂലം, ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.