തകർന്ന മാഹി -തലശ്ശേരി ബൈപ്പാസ് പാലം: 880 കോടി വെള്ളത്തിൽ:
മാഹി -തലശ്ശേരി ബൈപ്പാസ് നിർമ്മാണത്തിനിടെ നാല് ബീമുകൾ തകർന്ന തലശ്ശേരി നിട്ടൂർപാലം നിലംപൊത്തി
50 വർഷത്തെ കണ്ണൂരിന്റെ ആവശ്യമായ ബൈപ്പാസ് പ്രാവർത്തികമാക്കാൻ 880 കോടിയാണ് നരേന്ദ്ര മോദി സർക്കാർ അനുവദിച്ചത്.പാലാരിവട്ടം പാലം പോലെ ഇവിടത്തെയും തകർച്ച വിരൽ ചൂണ്ടുന്നത് നിർമ്മാണത്തിലെ അഴിമതിയാണ്.സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിലാണ് പെരുമ്പാവൂർ EKK കമ്പനി നിർമ്മാണ പ്രവൃത്തി നടത്തുന്നത്. 18 Km ബൈപ്പാസിന്റെ നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും അഴിമതിയുമാണ് പാലം തകർച്ചക്ക് കാരണമെന്നാണ് വിവിധ റിപ്പോർട്ടുകൾ .കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ സത്വര ശ്രദ്ധ, ഇതിൽ പതിയേണ്ടതുണ്ട്.